പാരീസ്: ലോകകപ്പിന് ശേഷം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ തന്റെ ക്ലബ്ബായ പിഎസ്ജിയില്‍ തിരിച്ചെത്തി. ലോകകപ്പിന് ശേഷം പത്ത് ദിവസത്തെ അവധിയില്‍ പോകുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റി ക്ലബിനൊപ്പം ചേരുകയായിരുന്നു. ഫൈനലിലെ തോല്‍വിയില്‍ നിന്ന് താന്‍ മോചിതനായെന്ന് എംബാപ്പെ പ്രതികരിച്ചു.
ഇതോടെ 28ന് സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കും. ലോകകപ്പില്‍ ഉജ്ജ്വല പ്രകടനം നടത്തിയ എംബാപ്പെ എട്ട് ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റീന നായകന്‍ എന്ന് തിരികെ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. മെസിയാണ് ലോകകപ്പില്‍ ഏറ്റവും മികച്ച താരത്തിനുള്ള ?ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്.