പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് തുടരുന്നു. ഇന്ന് വൈകുന്നേരം വരെ എഴുപതിനായിരം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. വെര്‍ച്വല്‍ക്യൂവഴി 88,916 പേരാണ് ബുക്ക് ചെയ്തത് . പരമ്പരാഗത കാനനപാതയിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ തുടങ്ങിയതോടെ കുടുതല്‍ പേര്‍ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. രാവിലെയും വൈകിട്ടുമാണ് തീര്‍ത്ഥാടകരുടെ വലിയ തിരക്കുള്ളത്. പമ്പ മുതല്‍ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. 84,401 പേരാണ് നാളെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നാളെയാണ് ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി ഘോഷയാത്ര.
ശബരിമലയിലെ തിരക്കില്‍ തീര്‍ഥാടകരെ സഹായിക്കാന്‍ സ്‌പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. തിരക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി പരമാവധി സര്‍വീസ് നടത്തണം. പമ്പയില്‍ ഒരുക്കിയ മെഡിക്കല്‍ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വെള്ളിയാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ക്യൂ എത്ര തീര്‍ഥാടകര്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് ദേവസ്വം ബോര്‍ഡ് കണക്ക് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.