ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്ത്, തൃശൂരില്‍ പ്രതികള്‍ പിടിയിലായി, കഞ്ചാവും കണ്ടെടുത്തു; ഒരാള്‍ 6 ക്രിമിനല്‍ കേസിലെ പ്രതി

തൃശൂര്‍: ചാവക്കാട് ഓട്ടോ റിക്ഷയില്‍ കടത്തിയ കഞ്ചാവ് പൊലീസ് പിടികൂടി. ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരാണ് പൊലീസ് പിടിയിലായത്. കടപ്പുറം തൊട്ടാപ്പ് സ്വദേശി സജിത് കുമാര്‍ (35) , ഒറ്റപ്പാലം മുഹമ്മദ് മുസ്തഫ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ സജിത് കുമാറെന്ന് പൊലീസ് വ്യക്തമാക്കി.

 

Exit mobile version