ബഫര്‍സോണില്‍ അന്തിമ റിപ്പോര്‍ട്ട് ഫില്‍ഡ് സര്‍വേയ്ക്ക് ശേഷം; ജനങ്ങളുടെ സ്വത്തും ജീവനോപാധിയും സംരക്ഷിക്കും

തിരുവനന്തപുരം: ബഫര്‍ സോണില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികള്‍ക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും.

തിരുത്തിയ റിപ്പോര്‍ട്ടേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കൂ. ഫില്‍ഡ് സര്‍വേ കൂടി നടത്തി കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. പന്ത്രണ്ട് കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന നിബന്ധനയാണെന്നും ഇക്കാര്യത്തിലെ പ്രതിസന്ധിക്ക് കാരണം യുഡിഎഫാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

 

Exit mobile version