ബേഷാരം രംഗ്’ വിവാദം; ഷാരുഖ് ഖാനെ ചുട്ടെരിക്കുമെന്ന ഭീഷണിയുമായി സന്യാസി

ഡൽഹി: ഷാരൂഖ് ഖാൻ നായകനായ ‘പഠാന്‍’ എന്ന ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലിയുള്ള വിവാദം അവസാനിച്ചിട്ടില്ല. സിനിമയ്ക്കും പാട്ടിനും താരങ്ങൾക്കുമെതിരെ ഓരോ ദിവസവും പുതിയ പരാതികളും ഭീഷണികളുമാണ് ഉയരുന്നത്. അയോധ്യയിലെ പരമഹംസ് ആചാര്യ എന്ന സന്യാസിയാണ് ഭീഷണിയുമായി രംഗപ്രവേശം നടത്തിയിരിക്കുന്നത് .

ഷാറൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന ഭീഷണിയാണ് ഏറ്റവും ഒടുവിലത്തേത്. ഇയാൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാര സമരം പ്രഖ്യാപിച്ചതിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയ സന്യാസിയാണ് പരമഹംസ് ആചാര്യ. പിന്നീട് അദ്ദേഹം തന്‍റെ ജല സമാധി തീരുമാനം പിൻവലിക്കുകയായിരുന്നു.

https://youtu.be/0prUU1PbAc0

Exit mobile version