കൊച്ചി: കേരളത്തിൽ ജിയോ ട്രൂ 5ജി സേവനങ്ങൾക്ക് ആരംഭം കുറിച്ചു. കൊച്ചി പനമ്പിള്ളി നഗറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. 5ജി സേവനം കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, ഐടി മേഖലകൾക്ക് ഉത്തേജനം നൽകുമെന്നും വിവിധ മേഖലകളുടെ വളർച്ച 5 ജിയിലൂടെ കൈവരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേരളത്തിൽ ആദ്യമായി കൊച്ചിയിൽ 5ജി സേവനം ലഭ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ പറഞ്ഞു. കൊച്ചി കോർപ്പറേഷൻ പരിധിയിലും ഗുരുവായൂർ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച മുതൽ 5ജി സേവനം ലഭ്യമാകും.
അടുത്ത ഒരു മാസത്തിനുള്ളിൽ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് 5ജി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും സേവനം ലഭ്യമാവുക. ഡിസംബർ അവസാനത്തോടെ രാജ്യത്ത് എല്ലാ താലൂക്കുകളിലും 5ജി സേവനം ലഭ്യമാക്കും.
https://youtu.be/0prUU1PbAc0
Discussion about this post