തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ഫീൽഡ് സർവേ നടത്താൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ജനങ്ങളുടെ ആശങ്ക അകറ്റാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ആധികാരിക രേഖ പുറത്തുവിടാനും യോഗത്തിൽ തീരുമാനമായി. വിഷയം ചർച്ച ചെയ്യാൻ വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗം ബുധനാഴ്ച ചേരാനും തീരുമാനം.
ബഫർ സോണിൽ സംസ്ഥാനത്തിന്‍റെ നിലപാട് വ്യക്തമാക്കുന്ന രേഖ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജനവാസ മേഖലകളെ ഒഴിവാക്കുന്നതുൾപ്പെടെയുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഈ രേഖ പ്രസിദ്ധീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. നിലവിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സാറ്റലൈറ്റ് സർവേ റിപ്പോർട്ടുമായി ബന്ധപ്പെട്ട മാപ്പ് ആധികാരിക രേഖയല്ല. ഇതിന്‍റെ വിശദാംശങ്ങളാണ് ഇപ്പോൾ വിവാദത്തിനു കാരണമായത്.
https://youtu.be/0prUU1PbAc0