അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചു. യാത്രാക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും സ്വന്തം മുഖം തന്നെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സ്ഥാപനങ്ങളായ IDEMIA, SITA എന്നിവയുടെ പിന്തുണയോടെയാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും ഇത് സജ്ജീകരിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിച്ചു തുടങ്ങിയത്.
Discussion about this post