തിരുവനന്തപുരം: കേരളത്തിലും ഇനി 5 ജി. കൊച്ചിയില്‍ റിലയന്‍സ് ജിയോ സേവനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി. ഓണ്‍ലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആദ്യഘട്ടത്തില്‍ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും. മറ്റന്നാള്‍ മുതല്‍ തിരുവനന്തപുരത്ത് 5ജി സേവനം ലഭ്യമാകും. അടുത്ത വര്‍ഷത്തോടെ എല്ലായിടത്തും സേവനം ലഭിക്കും.
കൊച്ചിയില്‍ 130ഓളം ടവറുകളിലാണ് ഇന്ന് 5ജി ലഭ്യമാകുക. കൊച്ചി കൂടാതെ ?ഗുരുവായൂരിലും സേവനം ലഭ്യമാകും. ഡിസംബര്‍ 22നാണ് തിരുവനന്തപുരത്തേക്ക് 5ജി എത്തുക. ജനുവരിയില്‍ തൃശൂര്‍ ജില്ലയിലും മലപ്പുറത്തും ആലപ്പുഴയിലും ഇത്തരത്തില്‍ 5ജിയുടെ സേവനം ലഭ്യമാകും. 2023ഓട് കൂടി കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളിലും 5ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചിരിക്കുന്നത്.
Discussion about this post