തിരുവനന്തപുരം: ബഫര്‍ സോണില്‍ പ്രതിഷേധം തണുപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണ്‍ വിദഗ്ധ സമിതി കാലാവധി രണ്ട് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചു. ഫീല്‍ഡ് സര്‍വേ ഉടന്‍ തുടങ്ങാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഫീല്‍ഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതി തീരുമാനിക്കും.
ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയില്‍ സാവാകാശം തേടും. ഉപഗ്രഹ സര്‍വേ റിപ്പോര്ട്ടിന്മേല് പരാതി നല്‍കാനുള്ള സമയ പരിധി അടുത്ത മാസം അഞ്ച് വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീല്‍ഡ് സര്‍വേ അതിവേഗം തുടങ്ങും. ഫീല്‍ഡ് സര്‍വേ എപ്പോള്‍ തുടങ്ങണം എന്നതില്‍ ഉടന്‍ ചേരുന്ന വിദഗ്ധ സമിതി യോഗം തീരുമാനിക്കും. ഹെല്പ് ഡെസ്ക്ക് വിപുലമാക്കും. റവന്യൂ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും.
Discussion about this post