ദോഹ: ലോകകപ്പ് കിരീടവുമായുള്ള ചിത്രം പങ്കുവെച്ച് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അഭിനന്ദ കമന്റുകള്‍ നിറയുകയാണ്. കാത്തിരുന്ന് കിട്ടിയ സുവര്‍ണ കിരീടം താഴെ വയ്ക്കാന്‍ പോലും മനസ് വരുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇന്നലെ നടന്ന ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോക കിരീടത്തില്‍ മുത്തമിട്ടത്. ഖത്തര്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയാണ് അര്‍ജന്റൈന്‍ നായകന്‍ മെസി ലുസൈല്‍ സ്റ്റേഡിയത്തില്‍ നിന്ന് മടങ്ങിയത്.