തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ നടപടി. കേരളത്തിനായി 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ അനുവദിച്ചു. മറ്റന്നാള്‍ മുതല്‍ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടുക. .
ആകെ 51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍-വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍- താമ്പ്രം, റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍.
Discussion about this post