കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ക്ഷണിക്കപ്പെട്ടവര്‍ ആസ്വദിക്കട്ടെയെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രതികരിക്കാനില്ല. മാറ്റങ്ങളെ എതിർക്കേണ്ടതില്ല. അടുത്ത വർഷം കൂടുതൽ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ. എല്ലാ മലയാളികള്‍ക്കും ക്രിസ്മസ്–പുതുവത്സര ആശംസകൾ നേരുന്നതായും ഗവർണർ പറഞ്ഞു. ചൊവ്വാഴ്ചത്തെ ക്രിസ്മസ് വിരുന്നിലേക്കു ഗവർണറെ മുഖ്യമന്ത്രി ക്ഷണിക്കാതിരുന്ന സാഹചര്യത്തിലാണു പ്രതികരണം.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല. നിയമാനുസൃതമായ ഏതു ബില്ലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമിക്കാൻ കഴിയില്ല. ബഫർസോൺ സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ല. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണെന്നും ഗവർണർ പറഞ്ഞു.
https://youtu.be/hqSQ9EvKx_Y