‘സ്ഫടികം’ മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘സ്ഫടികം’. ഭദ്രന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫിടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. ‘സ്ഫടികം’ എന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുന്നത് പ്രമാണിച്ചുള്ള മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കായി 4Kപവര്‍ എഞ്ചിന്‍ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ‘ആടുതോമ’യുടെ രണ്ടാം വരവ് ഞങ്ങള്‍ ഉറപ്പിക്കുകയാണ്. ഫെബ്രുവരി ഒമ്പതിന് ‘സ്ഫടികം’ വീണ്ടും തിയേറ്ററുകളില്‍ എത്തുന്നു.അപ്പോള്‍ എങ്ങനാ എന്നുമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. ‘സ്ഫടികം’ എന്ന ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുന്ന വിവരവും മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.

 

Exit mobile version