കോഴിക്കോട് : പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ നാളെ ആരാധകര്‍ തന്നെ മാറ്റും. ലോകക്കപ്പ് അവസാനിച്ചതോടെ കട്ടൗട്ടുകള്‍ നീക്കാന്‍ കൊടുവള്ളി നഗരസഭ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാവിലെ എട്ടുമണിക്ക് കട്ടൗട്ടുകള്‍ നീക്കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ അറിയിച്ചു.
മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കൂറ്റന്‍ കട്ടൗട്ടാണ് പുള്ളാവൂരിലെ ആരാധകര്‍ ചെറുപുഴയില്‍ വെച്ചത്. ലോകക്കപ്പിന് ഒരു മാസം മുന്‍പ് തന്നെ ഉയര്‍ന്ന ഈ കട്ടൗട്ടുകള്‍ ലോക ശ്രദ്ധ നേടിയിരുന്നു. കട്ടൗട്ട് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുന്നുമെന്ന പരാതി ഉയര്‍ന്നിരുന്നെങ്കിലും ആരാധകരുടെ ആവേശത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളും ലോകകപ്പ് കഴിയും വരെ നിന്നു.
Discussion about this post