ഗവര്‍ണര്‍ക്ക് ക്ഷണമില്ല, ക്രിസ്മസ് വിരുന്നിലേക്ക് ഗവര്‍ണറെ ക്ഷണിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ നാളെ ഉച്ചക്ക് മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന വിരുന്നിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിക്കാതിരുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.

നേരത്തെ രാജ്ഭവനില്‍ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണമുണ്ടായിരുന്നുവെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബര്‍ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.

 

Exit mobile version