തൃശ്ശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് ആറ് വയസ്സുകരന്‍ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂര്‍: ആറാട്ടുപുഴ ശാസ്താംകടവിന് സമീപം കാര്‍പുഴയിലേയ്ക്ക് മറിഞ്ഞ് ആറുവയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചീരാച്ചി യസോറാം ഗാര്‍ഡന് ശ്രീവിഹാറില്‍ രാജേന്ദ്ര ബാബു(66), ഭാര്യ സന്ധ്യ(60), മകളുടെ മകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. രാജേന്ദ്രബാബുവിന്റെ മകന്‍ ശരതി(30)നെ നാട്ടുകാര്‍ രക്ഷിച്ചു.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ഇവര്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. വാഹനം മറിഞ്ഞ ഭാഗത്ത് 15 അടിയോളം ആഴത്തില്‍ വെള്ളമുണ്ടായിരുന്നു. ഇതുമൂലം വാഹനത്തിലുണ്ടായിരുന്നവരെ കരയ്‌ക്കെടുക്കാന്‍ പ്രയാസം നേരിട്ടതായി നാട്ടുകാര്‍ പറഞ്ഞു.

https://youtu.be/5TXBfifArqY

Exit mobile version