ദോഹ: ലോകകപ്പ് ഫൈനലിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം മെസിക്ക് സ്വന്തം. മെസി 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
മുൻ ജർമൻ ക്യാപ്റ്റൻ ലോഥർ മത്തേവൂസിന്റെ 25 മൽസരങ്ങളുടെ റെക്കോർഡാണ് മെസി മറികടന്നത്.
ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലിൽ, ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മത്തേവൂസിന്റെ റെക്കോർഡിനൊപ്പം മെസി എത്തിയിരുന്നു.
മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗലോ മാൽഡിനി 23 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ 22 ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Discussion about this post