തൃശൂർ: കുതിരാൻ മേൽപ്പാലത്തിന്‍റെ കൽക്കെട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ രാജന്‍റെ സാന്നിധ്യത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് തൃശൂർ കളക്ടറേറ്റിൽ യോഗം ചേരും. നിർമ്മാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നും കൽക്കെട്ടിന് മതിയായ ചരിവില്ലെന്നും ദേശീയപാത പ്രോജക്ട് മാനേജർ ബിപിൻ മധുവിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ കൽക്കെട്ട് പുറത്തേക്ക് തള്ളുകയും റോഡിൽ വിള്ളലുകൾ വീഴുകയുമായിരുന്നു. സർവീസ് റോഡ് നികത്തി കല്‍ക്കെട്ട് ബലപ്പെടുത്താനാണ് ദേശീയപാത അതോറിറ്റി പദ്ധതിയിടുന്നത്.
https://youtu.be/5TXBfifArqY
Discussion about this post