മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി, ക്ഷണിച്ചത് വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയില്‍

ഡല്‍ഹി: മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനില്‍ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണിച്ചത്. സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തേണ്ടതിനെ കുറിച്ച് സംസാരിച്ചുവെന്നും മോദി പറഞ്ഞു. മാത്രമല്ല ലോകകപ്പിനെ കുറിച്ചും മോദി പരാമര്‍ശിച്ചു. വികസന തടസ്സത്തിന് ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും ഫുട്‌ബോള്‍ ജ്വരം പടരുമ്പോള്‍ എന്തു കൊണ്ട് ഫുട്‌ബോള്‍ പദം ഉപയോഗിച്ചുകൂടെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്തെ യുവാക്കളില്‍ വിശ്വാസമുണ്ട്. ഖത്തറിലേത് പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ വടക്ക് കിഴക്കന്‍ മേഖലയിലെ വികസനത്തിലുണ്ടായിരുന്ന തടസ്സങ്ങള്‍ സര്‍ക്കാര്‍ നീക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. മേഘാലയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Exit mobile version