‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ’… എം.എം.മണിയുടെ അധിക്ഷേപ പോസ്റ്റിനെതിരെ വി ടി ബൽറാം

പതിവുപോലെ മറ്റുള്ളവരെ അധിക്ഷേപിച്ചാൽ മാത്രമേ വലിയ ഫുട്ബോൾ ആരാധകനായി അദ്ദേഹത്തെ അംഗീകരിക്കൂ

തിരുവനന്തപുരം: അർജന്‍റീന-ഫ്രാൻസ് ഫൈനലിന് മുന്നോടിയായുള്ള മുൻ മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. “എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ. നാളെ പാക്കലാം” എന്ന എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് വി.ടി ബൽറാം വിമർശനവുമായി രംഗത്തെത്തിയത്. സി.പി.എം എം.എൽ.എയും മുൻ മന്ത്രിയുമാണ് അദ്ദേഹം. പല മാധ്യമപ്രവർത്തകർക്കും സാംസ്കാരിക നായകർക്കും അദ്ദേഹം ആരാധ്യ പുരുഷനായ ‘ആശാനാ’ണ്. പതിവുപോലെ മറ്റുള്ളവരെ അധിക്ഷേപിച്ചാൽ മാത്രമേ വലിയ ഫുട്ബോൾ ആരാധകനായി അദ്ദേഹത്തെ അംഗീകരിക്കൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നുവെന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്

Exit mobile version