റോം: കത്തോലിക്കാ സഭയുടെ പരമാചാര്യനായ ഫ്രാൻസിസ് മാർപാപ്പയുടെ 86 ാം പിറന്നാൾ ഇന്നലെ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. സമൂഹ നന്മയ്ക്കായി പ്രവർത്തിച്ച 3 വ്യക്തികളെ ആദരിച്ചു കൊണ്ടാണ് മാർപാപ്പ പിറന്നാൾ ആഘോഷിച്ചത്. സേവന പ്രവർത്തനങ്ങളിൽ വഴികാട്ടികളായ മൂവർക്കും മദർതെരേസയുടെ പേരിലുള്ള പുരസ്കാരങ്ങളും മാർപാപ്പ സമ്മാനിച്ചു.
തനിക്ക് ലഭിക്കുന്നത് സഹജീവികൾക്കു കൂടി പങ്കു വച്ച് ജീവിക്കുന്ന വത്തിക്കാൻ സ്വദേശി വൂ,ഫ്രാൻസിസ്കൻ വൈദികനും സിറിയയിൽ അശരണർക്കിടയിൽ പ്രവർത്തിക്കുന്ന ഹന്നജലൗഫ്, ഇറ്റാലിയൻ വ്യവസായി സിൽവാനോ പെഡ്രാളോ എന്നിവരാണ് പുരസ്കാരം നേടിത്. സ്കൂളുകൾ നിർമിച്ചും സ്കൂളുകളിൽ ശുദ്ധജലം വിതരണം ചെയ്തും പ്രശസ്തനാണ് സിൽവാനോ. ചടങ്ങിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികളും പങ്കെടുത്തു.
അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ 1936 ഡിസംബർ 17ന് ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഹോസെ മരിയോ ബെർഗോളിയോ എന്നായിരുന്നു. 2013 മാർച്ച് 13ന് 266 ാമത് മാർപാപ്പയായപ്പോൾ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.