ദോഹ: ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക്. ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ജോകോ ഗ്വാര്‍ഡിയോള്‍, മിസ്ലാവ് ഒര്‍സിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. അഷ്റഫ് ദാരിയുടെ വകയായിരുന്നു മൊറോക്കയുടെ ഏകഗോള്‍. എല്ലാ ഗോളുകളും പിറന്നത് ആദ്യ പാതിയിലായിരുന്നു.
പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ക്രൊയേഷ്യ തന്നെയായിരുന്നു മുന്നില്‍. ഏഴാം മിനിറ്റില്‍ തന്നെ പ്രതിരോധതാരം ഗ്വാര്‍ഡിയോളിലൂടെ ക്രൊയേഷ്യ ലീഡ് നേടി. ഇവാന് പെരിസിച്ചിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍. ലൂക്കാ മോഡ്രിച്ചിന്റെ ഫ്രീകിക്കില്‍ തലവച്ചുകൊടുത്താണ് പെരിസിച്ച് ഗ്വാര്‍ഡിയോളിന് പാസ് നല്‍കുന്നത്. ക്രോട്ട് താരത്തിന്റെ ഡൈവിംഗ് ഹെഡ്ഡര്‍ ഗോള്‍വര കടന്നു.
Discussion about this post