മുംബൈ: ബഫര്‍സോണില്‍ സര്‍ക്കാരിന് വീഴ്ച്ചയെന്ന് കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്കിയ സമയം അപര്യാപ്തമാണ്. ഹെല്‍പ്പ് ഡെസ്ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. ജനങ്ങള്‍ക്ക് ആശങ്ക അറിയിക്കാന്‍ സമയം നീട്ടി നല്‍കണം. പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.
ബഫര്‍സോണ്‍ വിഷയത്തില്‍ കൃത്യമായ വിവരങ്ങള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയില്ലെങ്കില്‍ കോടതിവിധി ജനങ്ങള്‍ക്കെതിരാകുമെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ഏരിയല്‍ സര്‍വേ മാത്രം നടത്തുന്നത് സങ്കടകരമാണെന്നും തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ നടത്തിയ വിദഗ്ധ സമിതിക്കെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി രൂക്ഷവിമര്‍ശനം നടത്തി.
Discussion about this post