തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിത എസ്.ഐയ്ക്ക് നേരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം. വലിയതുറ എസ്.ഐ അലീന സൈറസാണ് സംഭവത്തിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം വൈകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. തന്നെ കൈയ്യേറ്റം ചെയ്തെന്നും അസഭ്യം പറഞ്ഞെന്നും അലീന മജിസ്ട്രേറ്റിന് പരാതി നൽകി.
Discussion about this post