ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. കിണൗര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി 10.02ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തി.
പരിക്കോ മറ്റ് അപകടങ്ങളോ ഇല്ല. കിന്നൗറിലെ നാക്കോയ്ക്ക് സമീപമുള്ള ചാംഗോ നിച്‌ലയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദുരന്ത നിവാരണ സ്‌പെഷ്യല്‍ സെക്രട്ടറി സുധേഷ് മോക്ത പറഞ്ഞു. ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്നു.