തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് ഇന്ന് മുതല്‍ വില കൂടി. നിയമസഭ പാസാക്കിയ വില്‍പ്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു. പിന്നാലെയാണ് വില വര്‍ധ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.
പത്ത് രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധനവ്. ജവാന്‍ മദ്യത്തിന്റെ വില 600 രൂപയില്‍ നിന്ന് 610 രൂപയായി. എംഎച് ബ്രാന്‍ഡ് 1020 രൂപയില്‍ നിന്ന് 1040 രൂപയായി.ഇന്ന് മുതല്‍ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്‌കോ നിര്‍ദ്ദേശം നല്‍കി.
മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാരണത്താല്‍ ഒരു വര്‍ഷം 195 കോടിയുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് വന്നത്. ഈ നഷ്ടം നികത്താനാണ് വില്‍പ്പന നികുതി കൂട്ടാന്‍ തീരുമാനിച്ചത്.
Discussion about this post