ശബരിമല: ശബരിമലയില്‍ ഭക്തജന തിരക്ക് നിയന്ത്രണ വിധേയമാകുന്നു. 90287 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. തീര്‍ഥാടന പാതകളിലും ശബരിമലയിലെ വിവിധ സ്ഥലങ്ങളിലും നടപ്പാക്കിയ മാറ്റങ്ങള്‍ ഫലപ്രദേമായതോടെയാണ് തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് ഇന്ന് തിരക്ക് കുറഞ്ഞു. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. അടുത്ത ദിവസം മുതല്‍ തിരക്ക് വര്‍ധിച്ചാല്‍ കൂടുതല്‍ പോലീസുകാരെ പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിക്കും. ക്രിസ്മസ് അവധി വരുന്ന സാഹചര്യത്തില്‍ ഇനി തിരക്ക് വര്‍ധിപ്പിക്കാനാണ് സാധ്യത.
വെര്‍ച്യുല്‍ ക്യൂ ബുക്കിംഗിലൂടെ എത്തിയവരടക്കം 80,000 ത്തോളം ഭക്തരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. ശബരിമലയിലെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും മരക്കൂട്ടത്ത് നിന്നും ശരംകുത്തി വഴിയാണ് കഴിഞ്ഞ ദിവസം വരെ കടത്തിവിട്ടിരുന്നത്. ഇത് മണിക്കൂറുകള്‍ നീണ്ട ക്യൂവിനും ഇടയാക്കിയതെന്നാണ് ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും അനുമാനം. പതിനെട്ടാം പടിയില്‍ തീര്‍ഥാടകരെ കടത്തിവിടുന്നത് വേഗത്തിലാക്കിയതും ചന്ദ്രാനന്ദന് റോഡു തുറന്ന് നല്‍കിയതും ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്