വൈദികരെ ഗേറ്റ് പൂട്ടി തടഞ്ഞു, എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ പൊലീസും വൈദികരും തമ്മില്‍ തര്‍ക്കം

കൊച്ചി : കുര്‍ബാന ഏകീകരണ തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം ബിഷപ് ഹൗസിന് മുന്നില്‍ പൊലീസും വൈദികരും തമ്മില്‍ തര്‍ക്കം. ബിഷപ് ഹൗസില്‍ എത്തിയ വൈദികരെ പൊലീസ് ഗേറ്റ് പൂട്ടി തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ചേരാനെല്ലൂര്‍ സിഐ യും മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.വര്‍ഗീസ് പൂതവേലിത്തറയും തമ്മില്‍ ആയിരുന്നു തര്‍ക്കം ഉണ്ടായത്.

സ്വന്തം വീടിന്റെ വാതില്‍ അടച്ചു വീട്ടിലേക്ക് കയറേണ്ട എന്ന് പറയുന്നത് പോലെയാണ് നടപടി എന്ന് പോലീസുകാരനോട് വൈദികന്‍ പറഞ്ഞു. വീട്ടിലെ മൂത്ത മകനാണെങ്കിലും ചട്ടി ചവിട്ടി പൊളിക്കാന്‍ വന്നാല്‍ അച്ഛന്‍ വീട്ടിലേക്ക് കയറേണ്ടെന്നു പറയും എന്ന് എസ് ഐ യുടെ മറുപടി നല്‍കി. ഇന്ന് വൈകിട്ട് എറണാകുളം ബിഷപ് ഹൗസിന് മുന്നിലായിരുന്നു സിനിമ സ്‌റ്റൈല്‍ വാദ പ്രതിവാദം.

 

Exit mobile version