ദോഹ: ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ മൊറോക്കന്‍ വെല്ലുവിളി കടന്നത് ആഘോഷമാക്കി ഫ്രാന്‍സ് ടീം. ഡ്രെസിംഗ് റൂമില്‍ നിന്ന് ഹോട്ടലിലേക്ക് വരെ ആഘോഷങ്ങള്‍ നീണ്ടു. എന്നാല്‍, മൊറോക്കോയ്ക്ക് എതിരെയുള്ള വിജയത്തിന് ശേഷം നടന്ന ആഘോഷത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങി നിര്‍ണായക പ്രകടനം പുറത്തെടുത്ത ജൂലസ് കൂണ്ടെയ്ക്കും ഇബ്രാഹിമ കൂണ്ടെയ്ക്കും പങ്കെടുത്തില്ല. മത്സരത്തിന് പിന്നാലെ ഇരുവര്‍ക്കും ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയരാവേണ്ടി വന്നിരുന്നു. ഇതോടെയാണ് താരങ്ങള്‍ക്ക് ടീമിനൊപ്പം ആഘോഷിക്കാന്‍ കഴിയാതെ പോയത്.
ഫിഫയുടെ ഉത്തേജക വിരുദ്ധ നിയമങ്ങള്‍ അനുസരിച്ച് മത്സരത്തില്‍ പങ്കെടുക്കുന്ന ഏതൊരു കളിക്കാരനെയും പരിശോധിക്കാന്‍ ഭരണ സമിതിക്ക് അവകാശമുണ്ട്. കൂടാതെ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാല്‍ ആജീവനാന്ത വിലക്ക് പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും. സെമിയില്‍ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ചാണ് ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ഫൈനലിന് യോഗ്യത നേടിയത്.
Discussion about this post