കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ തല്ലുമാല: ഒരു തടവുകാരന്റെ തലയ്ക്ക് സാരമായ പരിക്ക്

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന ജയില്‍ ദിനാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കാപ തടവുകാരനായ വിവേകിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ജയിലില്‍ വച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്ന് വൈകുന്നേരമായിരുന്നു സംഘര്‍ഷം. വിവേക് ഉള്‍പ്പെടുന്ന അഞ്ച് അംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ കാപ തടവുകരാണ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. കാപ തടവുകാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഇപ്പോള്‍ സ്ഥിരം സംഭവമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

 

 

Exit mobile version