കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനും സർക്കാരിനും ആശ്വാസം. നിയമന ശുപാർശയുമായി ബന്ധപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒഴിവുകൾ നികത്താൻ പാർട്ടി സെക്രട്ടറിക്ക് അയച്ച കത്ത് സ്വജനപക്ഷപാതമാണെന്ന് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോർപ്പറേഷനിൽ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ നടന്നതായും മുൻ കൗൺസിലർ ജി എസ് ശ്രീകുമാർ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു.
ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ഹർജിക്കാരന്‍റെ പക്കലില്ലെന്ന് സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ സിബിഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. തന്‍റെ പേരിലുള്ള കത്ത് വ്യാജമെന്ന് നേരത്തെ മേയർ ആര്യാ രാജേന്ദ്രനും കോടതിയിൽ മറുപടി നൽകിയിരുന്നു.
https://youtu.be/ylA1latqSoY
Discussion about this post