ബഫർസോൺ ബന്ധപ്പെട്ട സമരത്തിൽ കര്ഷകരോടൊപ്പം കോൺഗ്രേസും ഉണ്ടാകും; കൂരാച്ചുണ്ടിൽ കൺവെൻഷൻ

കോഴിക്കോട്: ബഫർസോണുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. കർഷക സംഘടനകളുമായി ചേർന്ന് സമരം നടത്താനാണ് നീക്കം. ​ഗ്രൗണ്ട് സർവേ നടത്തണം എന്നാണ് കർഷകർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച കൂരാച്ചുണ്ടിൽ കോൺഗ്രസ് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.

കോഴിക്കോട് മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർസോണുമായി ബന്ധപ്പെട്ട് നിലവിൽ അവ്യക്തതയും ആശങ്കയും നിലനിൽക്കുന്നുണ്ട്. ഉപഗ്രഹ സർവേയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഏഴ് പഞ്ചായത്തുകളെ ഇത് ബാധിക്കുമെന്നാണ് സർവെ ചൂണ്ടിക്കാട്ടി കർഷകർ പരാതിപ്പെടുന്നത്‌. എന്നാൽ ഇത് ഏതൊക്കെ ഭാഗമാണ് എന്നത് സംബന്ധിച്ച് കൃത്യത ഇല്ല.

https://youtu.be/ylA1latqSoY

ജനവാസ കേന്ദ്രങ്ങൾ, കടകൾ, സ്ഥാപനങ്ങൾ, ഇതിന്റെ തോത് എത്രത്തോളമുണ്ട് തുടങ്ങിയ കാര്യങ്ങൾ സർക്കാർ കോടതിയിൽ വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ ഈ സർവേ റിപ്പോർട്ട് വെച്ച് മാത്രം മുന്നോട്ട് പോകാൻ സാധിക്കില്ല, ​ഗ്രൗണ്ട് റിപ്പോർട്ട് വേണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം. ഇപ്പോൾ കോൺഗ്രസ് ഇത് ഏറ്റെടുക്കുകയാണ്.

ചക്കിട്ടപ്പാറ, കൂരാച്ചൂണ്ട് മേഖലകളിലാണ് വിഷയം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കൂരാച്ചുണ്ടിൽ വെച്ചാണ് കോൺഗ്രസിന്റെ ജനകീയ കൺവെൻഷൻ. കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.

Exit mobile version