അഴിമതി കേസുകളില്‍ സാഹചര്യ തെളിവുകള്‍ വച്ച് ശിക്ഷ വിധിക്കാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടിയില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിര്‍ബന്ധമല്ലെന്നു കോടതി ഉത്തരവിട്ടു. ഇനിമുതല് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കാമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

അഴിമതി കേസിലുള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ നിര്‍ണായക സ്വാധീനം ചെലുത്താവുന്നതാണ് സുപ്രീം കോടതി ഭരണഘടാ ബെഞ്ചിന്റെ വിധി. വ്യക്തികള്‍ മരിച്ചു പോയതിനാലോ പരാതിക്കാരന്റെ അഭാവത്തിലോ നേരിട്ടുള്ള തെളിവുകള്‍ ഇല്ലെങ്കിലോ മറ്റ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താമെന്നാണ് സുപ്രീംകോടതി കോടതി വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടാതെ തന്നെ കൈക്കൂലി വാഗ്ദാനം ചെയ്യുകയും പിന്നീട് അത് സ്വീകരിക്കുകയും ചെയ്യുന്നത് അഴിമതി വിരുദ്ധ നിയമത്തിന്റെ ഏഴാം വകുപ്പു പ്രകാരം ശിക്ഷാര്‍ഹമാണ്. അതുകൊണ്ടുതന്നെ അഴിമതി കേസുകളില്‍ കൈക്കൂലി ചോദിച്ചു വാങ്ങിയില്ല എന്നത് ഒരു ഒഴിവുകഴിവായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൈക്കൂലി നല്‍കിയ ആളുടെ വാഗ്ദാനവും ഇത് സ്വീകരിക്കുന്നതും പ്രോസിക്യൂഷന്‍ തെളിയിക്കേണ്ടതുണ്ട്.

 

Exit mobile version