കൊച്ചി: 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. മാനസിക വെല്ലുവിളി നേരിടുന്ന 17കാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്കി. അയല്‍വാസിയില്‍ നിന്ന് ഗര്‍ഭം ധരിച്ച മകളുടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍, സംരക്ഷണം നല്‍കാനും നിര്‍ദേശിച്ചു.
Discussion about this post