കോവിഡ് മഹാമാരിക്ക് ശേഷം സിനിമയുടെ ഉള്ളടക്കത്തില്‍ കൂടുതല്‍ ജനാധിപത്യം ഉണ്ടായതായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഉടമ സുപ്രിയ മേനോന്‍. ഒ ടി ടി പ്ലാറ്റ്ഫോമുകള്‍ വ്യാപകമായതോടെ ലോകസിനിമയുടെ വൈവിധ്യം വീടിനുള്ളിരുന്നു തന്നെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചു.
അതിലൂടെ മലയാളത്തെ ലോകം കൂടുതല്‍ അടുത്തറിഞ്ഞുവെന്നും സിനിമകളുടെ ഉള്ളടക്കവും വിതരണവും സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കവെ അവര്‍ പറഞ്ഞു. ഏതെങ്കിലുമൊരു സമവാക്യത്തിന്റെ അടിസ്ഥാനത്തിലല്ല ഒ ടി ടി പ്ലാറ്റ് ഫോമുകളില്‍ സിനിമകളെ വിതരണക്കാര്‍ ഏറ്റെടുക്കുന്നതെതെന്നും മികച്ച ഉള്ളടക്കമാണ് അതിന്റെ അടിസ്ഥാനമെന്നും സുപ്രിയാ മേനോന്‍ പറഞ്ഞു.
Discussion about this post