അനുമതിയില്ലാതെ ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

തിരുവനന്തപുരം: ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. പൊലീസ് അക്കാദമിയുടെ മതില്‍ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനാണ് വിമര്‍ശനം.

സര്‍ക്കാരിന്റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമര്‍ശിച്ചത്. നിരന്തരമായി അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമര്‍ശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

 

Exit mobile version