ദോഹ: ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനുള്ള അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചു. ലിസാര്‍ഡ്രോ മാര്‍ട്ടിനെസിന് പകരം ലിയാന്‍ഡ്രോ പരേഡെസും മാര്‍ക്കസ് അക്യുനക്ക് പകരം ടാഗ്ലിഫിക്കോയും അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി. ഏയ്ഞ്ചല്‍ ഡി മരിയ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല.
കഴിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ ഡി മരിയ പകരക്കാരനായി ഇറങ്ങിയിരുന്നു. അക്യുനക്കും മോണ്ടിയാലിനും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ലഭിച്ച മഞ്ഞക്കാര്‍ഡാണ് ഇന്നത്തെ മത്സരം നഷ്ടമാക്കിയത്. തൊട്ടു മുന്‍ മത്സരതതിലും മഞ്ഞക്കാര്‍ഡ് ലഭിച്ചതിനാല്‍ ഇരുവര്‍ക്കും നിര്‍ണായക സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങാന്‍ കഴിയാതെ വരികയായിരുന്നു.