കോട്ടയം; കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ജില്ലകളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചു. ഈ സീസണിൽ രണ്ടാം തവണയാണ് പക്ഷിപ്പനി സ്ഥിതീകരിച്ചു. മുന്കരുതലിന്റെ ഭാഗമായി രോഗം സ്ഥിതീകരിച്ച 1 കിലോ മീറ്റർ ചുറ്റളവിൽ ഉള്ള 80000 പക്ഷികളായാണ് കൊന്നൊടുക്കാൻ ആരോഗ്യ സമിതി തീരുമാനമെടുത്തു. മൃഗ സംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലാണ് പക്ഷികളെ ദയാവധം ചെയ്ത് സംസ്കരിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്.
ആർപ്പൂക്കര പഞ്ചായത്തിലാണ് പക്ഷിപ്പനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ കളക്ടറേറ്റിൽ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിലാണ് പക്ഷികളെ കൊന്നൊടുക്കാനുള്ള തീരുമാനം എടുത്തത്. പക്ഷിയുടെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോ മീറ്റർ ചുറ്റളവിൽ കോഴി, കാട, മറ്റു വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ 3 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു. മാത്രവുമല്ല, വളർത്തു മൃഗങ്ങളുടെ കാഷ്ഠത്തിൽ നിന്ന് ഉണ്ടാക്കുന്ന വളവും നിരോധിച്ചിട്ടുണ്ട്.