സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്ക്കുന്ന നടനാണ് ബാല. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാല രംഗത്ത് എത്തിയതായിരുന്നു ഇതിന് കാരണം. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും രംഗത്തെത്തിയിരുന്നു.
ഈ അവസരത്തില്‍ ഒരു യൂട്യൂബ് ചാനലില്‍ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ച് പോകുകയാണെന്നും ബാല പറയുന്നു. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ബാല പറഞ്ഞു.
Discussion about this post