രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഡിസംബര്‍ 14 ന് രാവിലെ 10 മുതല്‍ ആരംഭിക്കും .ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് വോട്ടെടുപ്പ് . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം
1. registration.iffk.in എന്നതാണ് വെബ്സൈറ്റ് വിലാസം
2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.
അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ ചുവടെ :
1 ഹൂപ്പോ (കോഡ് : IC001)
2 കെര്‍ (കോഡ് : IC002)
3 കണ്‍സേണ്‍ഡ് സിറ്റിസണ്‍ (കോഡ്: IC003 )
4 ആലം (കോഡ് : IC004)
5 കണ്‍വീനിയന്‍സ് സ്റ്റോര്‍ (കോഡ്: IC005)
6 ഉതാമ (കോഡ് : IC006)
7 മെമ്മറി ലാന്‍ഡ് (കോഡ് : IC007)
8 ടഗ് ഓഫ് വാര്‍ (കോഡ് : IC008)
9 ക്ലൊണ്ടൈക്ക് (കോഡ് : IC009)
10 കോര്‍ഡിയലി യുവേഴ്സ് (കോഡ് : IC010)
11 എ പ്ലേസ് ഓഫ് യുവര്‍ ഓണ്‍ (കോഡ് : IC011)
12 ഔവര്‍ ഹോം(കോഡ് : IC012)
13 അറിയിപ്പ് (കോഡ് : IC013)
14 നന്‍ പകല്‍ നേരത്തു മയക്കം (കോഡ് : IC014)
*രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും
Discussion about this post