രാജ്യാന്തര മേളയുടെ അഞ്ചാം ദിനത്തില്‍ പ്രേക്ഷക പ്രീതി നേടി കിം ക്യൂ ബൈയുടെ മെമ്മറിലാന്‍ഡും ജാഫര്‍ പനാഹിയുടെ നോ ബിയേഴ്‌സും. ഫ്രാന്‍സിലേക്ക് പലായനം ചെയ്യാന്‍ വ്യാജപാസ്‌പോര്‍ട്ട് നേടാന്‍ ശ്രമിക്കുന്ന ദമ്പതിമാരുടെ ജീവിതം പ്രമേയമാക്കിയ നോ ബിയേഴ്‌സിനെ ഹര്‍ഷാരവത്തോടെ പ്രേക്ഷകര്‍ വരവേറ്റു. നിറഞ്ഞ സദസിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഹൂപ്പോ,ക്‌ളോണ്ടൈക്ക്, സ്പാനിഷ് ചിത്രം ടാക്‌സി ഡ്രൈവര്‍, ട്രോപ്പിക്ക് തുടങ്ങിയ ചിത്രങ്ങളും ചൊവ്വാഴ്ച ജനപ്രീതി നേടി. തത്സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്‍ ദി ഫാന്റം കാരിയേജ് ചൊവ്വാഴ്ചയും പ്രേക്ഷകര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുഭവം സമ്മാനിച്ചു. ലിജോജോസിന്റെ നന്‍ പകല്‍നേരത്തു മയക്കത്തിന്റെ രണ്ടാമത്തെ പ്രദര്‍ശനവും നിറഞ്ഞ സദസിലായിരുന്നു.