ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മണ്‍ ചിത്രം അണ്‍റൂളി തുടങ്ങി 54 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം വ്യാഴാഴ്ച

കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദര്‍ശനവും വ്യാഴാഴ്ചയാണ്.

ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദര്‍ശനം വ്യാഴാഴ്ച. ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മണ്‍ ചിത്രം അണ്‍റൂളി , ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയന്‍ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, ഇന്റര്‍നെറ്റ് പ്രതിഭാസമായ റൂള്‍ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂള്‍ 34, പാം ഡി ഓര്‍ ജേതാവ് റൂബന്‍ ഓസ്ലന്‍ഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്സ് , ട്യൂണീഷ്യന്‍ ചിത്രം ഹര്‍ഖ തുടങ്ങിയവയാണ് അവസാന പ്രദര്‍ശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങള്‍.

കോണ്‍സേണ്‍ഡ് സിറ്റിസണ്‍, എ പ്ലേസ് ഓഫ് അവര്‍ ഓണ്‍, കെര്‍ ,ടഗ് ഓഫ് വാര്‍, ഉതാമ, കണ്‍വീനിയന്‍സ് സ്റ്റോര്‍ എന്നീ മത്സര ചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും വ്യാഴാഴ്ചയാണ് . കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദര്‍ശനവും വ്യാഴാഴ്ചയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സ്വവര്‍ഗാനുരാഗിയായ മധ്യവയസ്‌കന്‍ മകളുമായി ഒന്നിക്കാന്‍ നടത്തുന്ന ദൗത്യം പ്രമേയമാക്കിയ യു എസ് ചിത്രം ദി വെയിലിന്റെയും അവസാന പ്രദര്‍ശനം വ്യാഴാഴ്ചയാണ്. ഫ്രീഡം ഫൈറ്റ്, ബാക്കി വന്നവര്‍ എന്നീ മലയാള ചിത്രങ്ങളുടെ പ്രദര്‍ശനവും നാളെയുണ്ടാകും.

 

Exit mobile version