വാശിയേറിയ ഫുട്ബോൾ പോരാട്ടത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് മിന്നുന്ന കനകകിരീടം മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ്. ലോക ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫ ലോകകപ്പ് മത്സരത്തിനായി മൊത്തം 3640 കോടി രൂപയുടെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സെമിഫൈനലില്‍ കടന്ന നാലു ടീമുകള്‍ക്കും 25 മില്യണ്‍ ഡോളര്‍ അതായത് 206 കോടി രൂപ വീതം ലഭിക്കും.
ഫൈനലിൽ വിജയിക്കുന്ന ലോക ചാംപ്യന്‍മാര്‍ക്ക് ലോകകപ്പിനൊപ്പം 42 ദശലക്ഷം ഡോളര്‍ അതായത് 347 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. രണ്ടാമതെത്തുന്ന ഫുട്ബോൾ ടീമിന് 30 ദശലക്ഷം ഡോളര്‍ അതായത് 248 കോടി രൂപ ലഭിക്കും. ടൂര്‍ണമെന്റില്‍ നാലാമതെത്തുന്ന ടീമിന് 25 മില്യണ്‍ യു.എസ് ഡോളറും മത്സരത്തില്‍ മൂന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 27 മില്യണ്‍ ഡോളറും ലഭിക്കും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്താകുന്ന ടീമുകള്‍കള്‍ക്ക് 140 കോടി രൂപ വീതവും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമികള്‍ക്ക് 107 കോടി രൂപ വീതവും ലഭിക്കും. ഗ്രൂപ്പ് ഘട്ടം കളിച്ച ടീമുകളെ കാത്തിരിക്കുന്നത് 74 കോടി രൂപയാണ്. അതേസമയം, സമ്മാനത്തുകയ്‌ക്കൊപ്പം, ടൂര്‍ണമെന്റിന് മുമ്പുള്ള പ്രാരംഭ ചെലവുകള്‍ക്കായി ഫിഫ ഓരോ ടീമിനും 12.5 കോടി രൂപ വീതം നല്‍കിയിരുന്നു. വിജയികള്‍ക്കുള്ള 42 മില്യണ്‍ ഡോളര്‍ സമ്മാനത്തുക 2018ല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ലഭിച്ചതിനേക്കാള്‍ 4 മില്യണ്‍ ഡോളര്‍ കൂടുതലാണ്.
Discussion about this post