തിരുവനന്തപുരം: ലീഗിനെ പുകഴ്ത്തിയ എംവി ഗോവിന്ദന്റെ നടപടിയിലൂടെ യുഡിഎഫില്‍ ഐക്യമുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലിം ലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ലീഗ് ഇപ്പോള്‍ സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ ഫ്രണ്ടിനെയോ എസ്ഡിപിഐയെയോ പോലെ മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
മുസ്ലിം ലീഗിന്റെ നിലപാടിനെ തുടര്‍ന്ന് തിരുത്തി എന്ന് പറയുന്നതിനൊപ്പം കോണ്‍ഗ്രസ് അവരുടെ നിലപാട് പുനപരിശോധിച്ചുവെന്ന് കൂടെ പറയാമല്ലോ. അതുകൊണ്ട് കോണ്‍ഗ്രസ് ആദ്യം എടുത്തിരുന്ന നിലപാട് ശരിയല്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളില്‍ എടുക്കുന്ന നിലപാട് ശരിയല്ല എന്ന് ചിന്തിക്കുമ്പോള്‍ കേരളത്തില്‍ മാത്രം കോണ്‍ഗ്രസ് അത് ചെയ്യുന്നില്ലെന്ന് പറയുന്നത് ശരിയായ നിലപാടാണോ? ആ നിലപാട് അവര്‍ തിരുത്താന്‍ തയ്യാറായി.
Discussion about this post