തിരുവനന്തപുരം: നഗരത്തില്‍ ഓടയില്‍ വീണ് വഴിയാത്രക്കാരന് പരിക്ക്. എഎഫ്എഫ്‌കെ വേദിയായ ടാഗോര്‍ തിയേറ്ററിന് മുന്‍ വശത്ത് ഇലക്ട്രിക് ആവശ്യങ്ങള്‍ക്കായി എടുത്ത റോഡിന് നടുക്കുള്ള ഡിവൈഡറില്‍ ഓടയില്‍ സ്ലാബില്ലാത്ത ഭാഗത്ത് വീണ് വിട്ടിയൂര്‍ക്കാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴരയോടെ റോഡ്
മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. കാലുകള്‍ ഓടയ്ക്കകത്ത് പോയ മനോജിനെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെടുത്തത്. കൈക്ക് ചെറിയ മുറിവേറ്റു. മറ്റ് പരിക്കുകളില്ല.