തലസ്ഥാനം മുഴുവന്‍ 27ാംമത് ഐഎഫ്എഫ്കെ ആരവത്തിലാണ്. എങ്ങും ഡെലിഗേറ്റുകളുടെ തിരക്കുകള്‍. സിനിമയുടെ മാത്രമല്ല സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും കൂട്ടായ്മ കൂടിയാണ് ഐഎഫ്എഫ്കെ. ഇതുപോലെ ആറ് വര്‍ഷം മുന്‍പ് ടാഗോര്‍ തിയറ്ററില്‍ സിനിമ കാണാന്‍ എത്തി സൗഹൃദത്തിലായ സംവിധായകന് സന്ദീപ് പാമ്പള്ളിയും സുരഭിയും ഇന്ന് വിവാഹിതരായിരിക്കുകയാണ്. വിവാഹ ശേഷം അതേ വേഷത്തില്‍ തന്നെ ഇരുവും ഐഎഫ്എഫ്കെ വേദിയായ ടാഗോര്‍ തിയറ്ററില്‍ എത്തിയതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രന് തുടങ്ങിയവര്‍ വധൂവരന്മാരെ മധുരം നല്കി സ്വീകരിച്ചു. കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പാമ്പള്ളിയുടെയും സുരഭിയുടെയും വിവാഹം. ‘എന്റെ ജീവിതം ഏറ്റവും കൂടുതല്‍ തുടങ്ങുന്നത് ഐഎഫ്എഫ്കെയില് വച്ചാണ്. ഇതുപോലൊരു ഞായറാഴ്ചയാണ് സുരഭിയെ പരിചയപ്പെടുന്നത്. അത് പിന്നീട് ഫാമിലി സുഹൃത്തിലേക്ക് എത്തി. ഒരു ആറ് ഏഴ് മാസം മുന്‍പ് അമ്മയാണ് പ്രൊപ്പോസലുമായി മുന്നോട്ട് പോകുന്നത്’, എന്ന് പാമ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post