മാന്‍ഡസ് ചുഴലി ചക്രവാത ചുഴിയായി; കേരളത്തിലും മഴ കനക്കും, 11 ജില്ലകളില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം

തിരുവനന്തപുരം: മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നടക്കം മൂന്ന് ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തമിഴ്‌നാട്ടില്‍ കര കയറിയ മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി ( Cyclonic Circulation ) മാറിയതിന്റെ ഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്. നിലവില്‍ ഈ ചക്രവാതചുഴി വടക്കന്‍ തമിഴ്‌നാടിനും – തെക്കന്‍ കര്‍ണാടകതിനും – വടക്കന്‍ കേരളത്തിനും മുകളിലായാണ് സ്ഥിതിചെയുന്നത്.

ചക്രവാതചുഴി വടക്കന്‍ കേരള – കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

 

Exit mobile version