She was a true star-in-the-making. Her loss is a huge one…She had a singular style and enormous promise…ഓഗസ്റ്റ് 30ന് പുറത്തിറങ്ങിയ ദി ഗാര്‍ഡിയനില്‍ പ്രമുഖനായ ചലച്ചിത്ര നിരൂപകന്‍ പീറ്റര്‍ ബ്രാഡ്ഷാ, ചാര്‍ലിബി ഡീന്‍ ക്രീക്കിന്റെ ചരമവാര്‍ത്ത തുടങ്ങിയത് ഇങ്ങനെയായിരുന്നു. ചാര്‍ലിബിയുടെ അകാല വിയോഗം അറിഞ്ഞവരെല്ലാം ബ്രാഡ്ഷായുടെ വാക്കുകള്‍ ശരിവച്ചു. 2010 മുതല്‍ 2022 വരെ എട്ട് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച ചാര്‍ലിബി ഡീന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു. 2010 ഇരുപതാം വയസില്‍ ആദ്യ സിനിമയായ സ്പൗഡില്‍ അവതരിപ്പിച്ച അമന്‍ഡ പ്രേക്ഷകപ്രീതി നേടി. 2013 ല്‍ സ്പൗഡിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുമ്പോള്‍ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു ചാര്‍ലിബി. നാലാമത്തെ സിനിമയായിരുന്നു ഇത്.
കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സ്വാഭാവികമായി പ്രതികരിക്കുന്ന ചാര്‍ലിബി അവസാനം അഭിനയിച്ച ട്രയാംഗിള്‍സ് ഓഫ് സാഡ്‌നസ് രാജ്യാന്തര തലത്തില്‍ റിലീസ് ചെയ്യുമ്പോള്‍ അവര്‍ ഈ ലോകം വിട്ടകന്നിരുന്നു. അഭിനയ പ്രതിഭയുടെ അവസാന ചിത്രം കേരള രാജ്യാന്തര മേളയിലൂടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിനെത്തുകയാണ്.
ആഡംബര കപ്പലില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്ന കമിതാക്കളുടെ യാത്രയിലൂടെ സമ്പന്ന ദരിദ്ര അസമത്വം വിശകലനം ചെയ്യുകയാണ് സംവിധായകനായ റോബിന്‍ ഓസ്റ്റിലുണ്ടെ. കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുകയും വിദേശ ചലച്ചിത്ര മേളകളില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ട്രയാംഗിള്‍സ് ഓഫ് സാഡ്‌നെസില്‍ കാമുകിയായ യായെ അവതരിപ്പിച്ച ചാര്‍ലിബിയുടെ അഭിനയം ചലച്ചിത്ര നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Discussion about this post