അച്ഛൻ മകളെ പ്രാപിക്കുമ്പോൾ; ‘ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്’

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വെന്നിക്കൊടി നാട്ടിയാണ് സിനിമ കേരളത്തിലേയ്‌ക്കെത്തുന്നത്

പതിനാറുകാരിയ മകള്‍ ഇവയാണോ ലൈംഗിക മോഹങ്ങള്‍ക്ക് വിവാഹ മോചിതനായ അച്ഛനെ കരുവാക്കിയത്. അതോ ആഗ്രഹ പൂര്‍ത്തീകരണത്തിന് അച്ഛനാണോ മകളെ കരുവാക്കിയത്. വാലന്റീന മൗറേലിന്റെ ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ് തീയറ്ററിനെ തീപിടിപ്പിക്കില്ല. പക്ഷെ കഥാപരിസരം ജ്വലിക്കുന്നതാണ്. കാഴ്ച മാത്രമല്ല ചിന്തയും ആവശ്യപ്പെടുന്നു ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്. ഗോവയില്‍ നടന്ന 53-ാമത് ദേശീയ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ മയൂരം നേടിയ ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ വെന്നിക്കൊടി നാട്ടിയാണ് സിനിമ കേരളത്തിലേയ്‌ക്കെത്തുന്നത്. ഒറ്റ നോട്ടത്തില്‍ സദാചാരവാദികള്‍ക്ക് അംഗീകരിക്കാനാകില്ല. എന്നാല്‍ സിനിമയില്‍ സംഭവിച്ചതൊക്കെ ആ കഥയില്‍ സംഭവിക്കാന്‍ പാടുള്ളുത് തന്നെ.

Exit mobile version